'എന്റെ ആദ്യത്തെ ട്രോൾ വീഡിയോ ഞാൻ തന്നെ ഉണ്ടാക്കി പോസ്റ്റുകയാണ്' സ്വയം ട്രോളുമായി ബോബി ചെമ്മണ്ണൂര്‍, വീഡിയോ

ബോച്ചേകുട്ടൻ എന്ന സ്വയം വിശേഷണത്തോടൊപ്പം ബോച്ചെ ട്രോൾസ് എന്ന ലോ​ഗോയും വീഡിയോയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്

Update: 2021-07-31 05:59 GMT
Editor : Roshin | By : Web Desk

സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിമുഖങ്ങളുടെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുന്നതിന് പിന്നാലെ സ്വയം ട്രോളുകളിറക്കി ബോബി ചെമ്മണ്ണൂര്‍. 'എന്റെ ആദ്യത്തെ ട്രോൾ വീഡിയോ ഞാൻ തന്നെ ഉണ്ടാക്കി പോസ്റ്റുകയാണ്' സ്വയം ട്രോളുമായി ബോബി ചെമ്മണ്ണൂര്‍ എന്ന തലക്കെട്ടോടെയാണ് ബോബി തന്നെക്കുറിച്ചുള്ള ട്രോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. യോദ്ധ സിനിമയിലെ അരശുംമൂട്ടിൽ അപ്പുക്കുട്ടനെ അനുകരിച്ചുകൊണ്ട് വാളും പരിചയുമായി അഭ്യാസം കാണിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം ട്രോളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ബോച്ചേകുട്ടൻ എന്ന സ്വയം വിശേഷണത്തോടൊപ്പം ബോച്ചെ ട്രോൾസ് എന്ന ലോ​ഗോയും വീഡിയോയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഡോ. ബോബി ചെമ്മണ്ണൂർ ചെമ്മണ്ണൂർ 812 കിലോമീറ്റർ ഓടി ലോകറെക്കോർഡ് ജേതാവായി' എന്ന എഴുത്ത് ട്രോളിലും ചേർത്തിരിക്കുന്നു.

Advertising
Advertising

ദിവസങ്ങൾക്ക് മുമ്പ് പുഴക്കരയിൽ വെച്ച് കത്തി വീശുന്ന ഒരു വീഡിയോ ബോബി ചെമ്മണ്ണൂർ ഷെയർ ചെയ്തിരുന്നു. രൂക്ഷപരിഹാസമാണ് കമന്റ് ബോക്സിൽ വ്യവസായിക്ക് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ പ്രതികരണവുമായി ബോബി ചെമ്മണ്ണൂരെത്തി.

Full View

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News