തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ പുരുഷന്റെ മൃതദേഹം; മൂന്നു ദിവസത്തെ പഴക്കം

വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ ആണ് മരിച്ചത്. കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി.

Update: 2024-09-18 05:56 GMT

തിരുവനന്തപുരം: കുളത്തൂരിൽ ദേശീയപാതയിൽ കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റർ ആണ് മരിച്ചത്. കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി.

രാവിലെ റോഡിലൂടെ നടന്നുപോയവർ ദുർഗന്ധം എവിടെ നിന്നാണെന്ന് നോക്കിയപ്പോഴാണ് കാറിനുള്ളിൽ ഒരാളെ കാണുന്നതും പൊലീസിനെ അറിയിക്കുന്നതും. പരിശോധനകൾക്കൊടുവിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. സീറ്റിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കാറും പീറ്ററിന്റെ ഉടമസ്ഥതയിലുള്ളതാണ്. എങ്ങനെയാണ് മരണം സംഭവിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷമെ വ്യക്തമാകൂ. സ്വാഭാവിക മരണമല്ല എന്നാണ് മനസ്സിലാകുന്നത്. മൃതദേഹത്തിൽ പാടുകളുണ്ട്. അതിലൊരു വ്യക്തത പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വരികയുള്ളൂ.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News