കണ്ണൂരില്‍ കടലിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ബുധനാഴ്ച വൈകീട്ടാണ് ഹർഹാനെ കാണാതായത്

Update: 2025-06-27 04:21 GMT
Editor : Lissy P | By : Web Desk

കണ്ണൂർ: ഏഴര പാറാപ്പള്ളി കടലിൽ കാണാതായ മമ്പറം കായലോട് സ്വദേശി ഫർഹാൻ റൗഫിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് ഹർഹാനെ കാണാതായത്.

സുഹൃത്തിനോടൊപ്പം പാറക്കെട്ടിലിരിക്കുന്നതിനിടെ ശക്തമായ തിരമാലയില്‍പ്പെട്ട് ഹര്‍ഹാന്‍ കടലില്‍ വീഴുകയായിരുന്നു.സമീപത്തെ പാറക്കെട്ടില്‍ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.എന്നാല്‍ ഫര്‍ഹാനെ കണ്ടെത്താനായില്ല. പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലെ ബാധിച്ചു. ഇന്ന് രാവിലെ  6.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Advertising
Advertising

അതേസമയം, തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.പുതുക്കുറിച്ചി സ്വദേശി ആൻ്റണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുത്തൻതോപ്പ് മേഖലയിലാണ് കടലിൽ മൃതദേഹം കണ്ടത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News