കൊച്ചിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി
കായലിൽ നീന്തുന്നതിനിടെയാണ് അബ്ദുള്‍ ഇബ്രാഹിം സാലെയെ കാണാതായത്
കൊച്ചി: കൊച്ചിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി. കായലിൽ നീന്തുന്നതിനിടെയാണ് ടാന്‍സാനിയന്‍ കേഡറ്റ് അബ്ദുള്‍ ഇബ്രാഹിം സാലെയെ കാണാതായത്.
അതിനിടെ എറണാകുളം ഞാറയ്ക്കൽ പുതുവൈപ്പ് ബീച്ചിൽ കാണാതായ വിദേശ വിദ്യാർഥികൾക്കുള്ള തിരച്ചിൽ ഇന്നും തുടരുന്നു. കോയമ്പത്തൂരിൽ നിന്നെത്തിയ സംഘത്തിലെ രണ്ട് യമൻ പൗരന്മാരെയാണ് ഇന്നലെ കടലിൽ കാണാതായത്. ഫയർഫോഴ്‌സിനൊപ്പം കോസ്റ്റ്ഗാർഡും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
യമൻ പൗരന്മാരായ ജുബ്രാൻ, അബ്ദുൽസലാം എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂരിലെ രത്ന കോളേജിലെ വിദ്യാർഥികളാണിവർ. ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെയാണിവർ അപകടത്തിൽപ്പെടുന്നത്. കടലിലേക്കിറങ്ങിയ ഇവരോട് മത്സ്യത്തൊഴിലാളികൾ കരയിലേക്ക് കേറാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയാറായില്ലെന്നും തുടര്‍ന്ന് അപകടത്തില്‍പ്പെടുകയുമായിരുന്നു.