Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
എറണാകുളം: മയക്കുമരുന്ന് കേസിൽ പിടിയിലായതോടെ നെടുമ്പാശ്ശേരിയിൽ എത്തിയ ബ്രസീലിയൻ ദമ്പതികൾ ലഹരി ഗുളികകൾ വിഴുങ്ങി. 50 ഓളം ക്യാപ്സ്യൂളുകളാണ് ഒരാൾ മാത്രം വിഴുങ്ങിയത്. ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഇവർ കൊച്ചിയിലെത്തിയത്. ലഹരി ഗുളികകൾ വിഴുങ്ങി ഡിആർഐ കൊച്ചി യൂണിറ്റ് ആണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ലഹരി ഗുളികകൾ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുരക്ഷാ ഉദ്യോഗസഥരുടെ പിടിയിലായതോടെ രക്ഷപ്പെടുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ദമ്പതികൾ ഗുളിക വിഴുങ്ങിയത്. എന്നാൽ ഇത്രയധികം ഗുളികൾ ഒരുമിച്ച് വിഴുങ്ങിയത് കൊണ്ട് തന്നെ ഇരുവരുടെയും ജീവന് തന്നെ ഭീഷണിയുണ്ട്. ഇരുവരെയും ഗുളികകൾ പുറത്തെടുക്കാനും ചികിത്സ നൽകാനും വേണ്ടി ആശുപത്രിയിലെത്തിച്ചു. കൊക്കയ്ൻ അടക്കമുള്ള മയക്കുമരുന്നുകളാണ് ഗുളികകളാക്കി വിഴുങ്ങിയത്.