ചെടിച്ചട്ടി ഓർഡറിന് കൈക്കൂലി; കളിമൺ പാത്ര നിർമാണ വിപണന ക്ഷേമ വികസന കോര്‍പറേഷൻ ചെയർമാൻ അറസ്റ്റിൽ

10000 രൂപയാണ് കൈക്കൂലി ആയി വാങ്ങിയത്

Update: 2025-10-01 12:13 GMT
Editor : Jaisy Thomas | By : Web Desk

കെ.എൻ കുട്ടമണി Photo| MediaOne

കൊച്ചി: ചെടിച്ചട്ടി ഓർഡറിന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന കളിമൺ പാത്ര നിർമാണ വിപണന ക്ഷേമ വികസന കോര്‍പറേഷൻ ചെയർമാൻ അറസ്റ്റിൽ. കെ.എൻ കുട്ടമണിയാണ് തൃശൂർ വിജിലൻസിന്‍റെ പിടിയിലായത്. 10000 രൂപയാണ് ഇയാൾ കൈക്കൂലി ആയി വാങ്ങിയത്.

സിഐടിയു സംസ്ഥാന കമ്മറ്റി അംഗമാണ് കുട്ടമണി. വളാഞ്ചേരി കൃഷിഭവന് കീഴിൽ വിതരണം ചെയ്യാനായി ഓർഡർ ചെയ്ത 5,372 ചെടിച്ചട്ടികളിൽ ഒരു ചെടിച്ചട്ടിക്ക് മൂന്ന് രൂപ വീതം നിർമാണ യൂണിറ്റ് ഉടമയോട് കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു. തൃശൂർ ചിറ്റിശ്ശേരിയിലെ കളിമൺപാത്ര നിർമാണ യൂണിറ്റ് ഉടമയോടാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. കമ്മീഷന്‍റെ ആദ്യ പതിനായിരം രൂപ തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ വച്ച് കൈപ്പറ്റുന്നതിനിടയാണ് ഇയാൾ പിടിയിലാകുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News