ജഡ്ജിയുടെ പേരിൽ കൈക്കൂലി; അഡ്വ.സൈബി ജോസിനെതിരെ ബാര്‍ കൗണ്‍സില്‍ നടപടി തുടങ്ങി

സൈബിക്കെതിരായ തുടർനീക്കത്തിൽ പൊലീസ് എജിയോട് നിയമോപദേശം തേടി

By :  Web Desk
Update: 2023-01-31 01:16 GMT

അഡ്വ.സൈബി ജോസ് കിടങ്ങൂര്‍

Advertising

കൊച്ചി: ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഡ്വ.സൈബി ജോസിനെതിരെ ബാർ കൗൺസിൽ ഓഫ് കേരള നടപടി തുടങ്ങി. ആരോപണങ്ങളിൽ വിശദികരണം നൽകാൻ സൈബിയോട് ബാർകൗൺസിൽ ആവശ്യപ്പെട്ടു. സൈബിക്കെതിരായ തുടർനീക്കത്തിൽ പൊലീസ് എജിയോട് നിയമോപദേശം തേടി.


കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്നുള്ള കത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബിക്കെതിരെ ബാർ കൗൺസിൽ ഓഫ് കേരള നടപടി ആരംഭിച്ചത്. ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സൈബിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരുകൂട്ടം അഭിഭാഷകർ നിയമമന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതി ബാര്‍ കൗൺസിലിന് ലഭിച്ച പശ്ചാത്തലത്തിൽ ആരോപണങ്ങളെ കുറിച്ച് വിശദീകരണം നൽകാനാണ് സൈബിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.



പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ ഓഫ് കേരള കേൾക്കും. അതിന് ശേഷമായിരിക്കും തുടർനടപടി. സൈബിക്കെതിരെ നടത്തിയ പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നിയമോപദേശത്തിനായി എജിക്ക് കൈമാറി. റിപ്പോർട്ടിൽ അന്തിമ തീരുമാനം ചീഫ് ജസ്റ്റിസിൻ്റേതായിരിക്കും . ജുഡീഷ്യറിയെ കളങ്കപ്പെടുത്തുന്ന ആരോപണം ഉള്ളതിനാൽ സൈബിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യാനുള്ള നിർദേശം നൽകാനാണ് സാധ്യത.


Full View


Tags:    

Similar News