ബഫർ സോൺ: കേരളത്തിന്റെ ഹരജി വൈകും

സുപ്രിംകോടതിയിൽ അനുകൂല നിലപാട് ഉറപ്പ് വരുത്താനുള്ള ചർച്ചകള്‍ തുടരാനാണ് തീരുമാനം

Update: 2022-07-17 14:49 GMT
Advertising

ന്യൂഡല്‍ഹി: സംരക്ഷിതവനത്തിനു ചുറ്റുമുള്ള ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ കേരളം അപേക്ഷ നൽകുന്നത് വൈകും. സുപ്രിംകോടതിയിൽ ഉന്നയിക്കേണ്ട വാദങ്ങളിലെ തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും കേരളം ഹരജി സമർപ്പിക്കുക.

ഇന്ന് ഡൽഹിയിൽ അഡ്വക്കേറ്റ് ജനറൽ കെ ഗോപാല കൃഷ്ണ കുറുപ്പ് സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ബഫർസോൺ വിഷയത്തിൽ പ്രതിസന്ധി നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായും കേരളം ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും ജൂൺ മൂന്നിലെ സുപ്രിംകോടതി വിധിയിൽ മാറ്റമോ വ്യക്തതയോ വരുത്തണമെന്നാവശ്യപ്പെട്ട് ഹരജി നൽകുക.

ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാണ് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. 2020ൽ ജനവാസ മേഖലകളെ ഒഴിവാക്കി മാത്രം ബഫർ സോൺ എന്ന നിലപാട് കേരളം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണ്. വനഭൂമിക്കുമേലുള്ള അനാവശ്യ നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് ഭേദഗതിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ വനഭൂമി കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കണമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News