തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണു; കുടുങ്ങിക്കിടന്ന രണ്ട് ഇതരസംസ്ഥാനതൊഴിലാളികളെ രക്ഷപ്പെടുത്തി,ഒരാള്‍ക്കായി തിരിച്ചില്‍
രക്ഷാദൗത്യം പുരോഗമിക്കുകയാണ്
Update: 2025-06-27 03:06 GMT
തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു.ഇന്ന് പുലർച്ചയാണ് സംഭവം. ഇന്നലെ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് കെട്ടിടം തകര്‍ന്നത്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്.കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന മൂന്നുപേരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പതിനേഴ് പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടം പൂര്‍ണമായും പൊളിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്.