കോഴിക്കോട് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം; നിരവധിപേർക്ക് പരിക്ക്

ഒരു കുട്ടിയും ബസ് ഡ്രൈവറും ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു.

Update: 2024-05-25 06:36 GMT
Editor : anjala | By : Web Desk
Advertising

കോഴിക്കോട്: കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. ഒരു കുട്ടിയും ബസ് ഡ്രൈവറും ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. രാവിലെ ഏഴു മണിയോടെ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോൺക്രീറ്റ് ബീം തകർത്ത് ബസ് കടക്കുള്ളിൽ പ്രവേശിക്കുകയായിരുന്നു. രണ്ട് ഇരുചക്രവാഹനങ്ങളും ബസിന്‍റെ അടിയിൽപ്പെട്ടു. കഴിഞ്ഞ നാലു ദിവസത്തിനിടെ കൊടുവള്ളി മദ്രസ ബസാറിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു. 

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News