Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതി. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയിൽ കാഞ്ഞിരക്കോട് സെന്ററിൽ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
കാറിൽ എത്തിയ സംഘത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം. ഡ്രൈവറെ മര്‍ദിച്ച ശേഷം കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല.