Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
മലപ്പുറം: കൊണ്ടോട്ടിയില്‍ ബസ് കത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബസ് ഉടമ. ബസ് കത്തിക്കുമെന്ന് ചിലര്‍ സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു.
ഒരു രാഷ്ട്രീയ നേതാവ് ബസിന് അപകടം സംഭവിക്കുമെന്ന് നേരത്തെ തന്നെ ഫേസ്ബുക്ക് പോസ്റ്റും ഇട്ടു. തീപിടിച്ചതില്‍ സമഗ്രമായ അന്വേഷണം വേണമെന്നും 'സനാ' ബസിന്റെ ഉടമ ആവശ്യപ്പെട്ടു. ഇന്ന് രാവിലെയാണ് ബസ് കത്തിയത്.
ബസിന്റെ ഡ്രൈവറിന്റെ ഭാഗത്ത് നിന്നാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാരെ ബസില്‍ നിന്ന് ഉടന്‍ പുറത്തിറക്കുകയായിരുന്നു. ബസ് കത്തിയ സംഭവത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്നാണ് ഉടമയുടെ ആവശ്യം.