വയനാട്ടില്‍ ബസ്സുടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

കഴിഞ്ഞ ദിവസം ഇടുക്കി അടിമാലിയില്‍ ബേക്കറി ഉടമ ആത്മഹത്യ ചെയ്തിരുന്നു. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തിയിരുന്ന ജി.വിനോദാണ് ആത്മഹത്യ ചെയ്തത്.

Update: 2021-07-20 01:11 GMT

വയനാട് അമ്പലവയലില്‍ സ്വകാര്യ ബസ്സുടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി രാജമണി (48)യാണ് മരിച്ചത്. വയനാട് കടല്‍മാട്-സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന ബ്രഹ്‌മപുത്ര ബസ്സിന്റെ ഉടമയാണ്. കോവിഡ് മൂലം ഓട്ടം നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇടുക്കി അടിമാലിയില്‍ ബേക്കറി ഉടമ ആത്മഹത്യ ചെയ്തിരുന്നു. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തിയിരുന്ന ജി.വിനോദാണ് ആത്മഹത്യ ചെയ്തത്. രാവിലെ കട തുറന്ന ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

കടുത്ത കടബാധ്യതമൂലമാണ് വിനോദ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറഞ്ഞു. കച്ചവട ആവശ്യത്തിന് വിനോദ് പലരോടും പണം കടം വാങ്ങിയിരുന്നു. ലോക്ഡൗണ്‍ മൂലം വരുമാനം നിലച്ചോടെ ബാധ്യതകൂടി. കടതുറക്കാന്‍ കഴിയാത്തത് മൂലമുള്ള മാനസിക സംഘര്‍ഷമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News