മാർക്ക് ദാനം ചെയ്തത് അർധ ജുഡീഷ്യല്‍ അധികാരം ഉപയോഗിച്ചെന്ന വാദവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി

എന്നാല്‍ മാനദണ്ഡങ്ങള്‍ കാറ്റിൽപറത്തി തീരുമാനമെടുക്കാന്‍ പരാതി പരിഹാര സെല്ലിന് അധികാരമില്ലെന്ന വ്യവസ്ഥ മറച്ചുവെച്ചാണ് യൂണിവേഴ്സിറ്റിയുടെ ഈ വാദം

Update: 2024-01-17 01:28 GMT
Editor : Jaisy Thomas | By : Web Desk

കാലിക്കറ്റ് സര്‍വകലാശാല

Advertising

കോഴിക്കോട്: എസ്.എഫ്.ഐ പ്രവർത്തകന് മാർക്ക് ദാനം ചെയ്തത് യൂണിവേഴ്സിറ്റി വിദ്യാർഥി പരാതി പരിഹാര സെല്ലിന്‍റെ അർധ ജുഡീഷ്യല്‍ അധികാരം ഉപയോഗിച്ചെന്ന വാദവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി. എന്നാല്‍ മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തി തീരുമാനമെടുക്കാന്‍ പരാതി പരിഹാര സെല്ലിന് അധികാരമില്ലെന്ന വ്യവസ്ഥ മറച്ചുവെച്ചാണ് യൂണിവേഴ്സിറ്റിയുടെ ഈ വാദം. മാർക്ക് ദാനം റദ്ദാക്കുന്നതുവരെ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ തീരുമാനം.

ചിറ്റൂർ ഗവ. കോളജിലെ ബിരുദ വിദ്യാർഥിയായ എസ്.എഫ്.ഐ പ്രവർത്തകന് ഇന്‍റേണല്‍ മാർക്ക് കൂട്ടി നല്കിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിന്‍റെ നടപടി മീഡിയവണ്‍ ഇന്നലെ പുറത്തുകൊണ്ടുവന്നിരുന്നു. കോളേജിന്‍റെ അപേക്ഷ പരിഗണിച്ച് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി പരാതി പരിഹാര സെല്ലാണ് തീരുമാനമെടുത്തത്. അർധ ജുഡീഷ്യല്‍ സ്വഭാവമുള്ള സെല്ലിന് ഇങ്ങനെ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നാണ് സിന്‍ഡിക്കേറ്റ് വൃത്തങ്ങള്‍ മീഡിയവണിനോട് വിശദീകരിച്ചത്. എന്നാല്‍ ഇന്‍റേണല്‍ മാർക്ക് കൂട്ടി നല്കിയ വ്യവസ്ഥ ഇല്ലെന്നിരിക്കെ പരാതി പരിഹാര സെല്ലിന്‍റെ നടപടി നിയവിരുദ്ധം തന്നെയാണെന്നാണ് വിദ്യാഭ്യാസ പ്രവർത്തകർ പറയുന്നത്

മാർക്ക് ദാനം റദ്ദാക്കുന്നതുവരെ തുടർ പ്രക്ഷോഭമുണ്ടാകുമെന്നാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകള്‍ അറിയിച്ചു. മാർക്ക് ദാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മറ്റി നല്കിയ പരാതി ഗവർണർക്ക് മുന്നിലുണ്ട്. മുന്‍ സിന്‍ഡിക്കേറ്റിന്‍റെ തീരുമാനം മറികടന്ന ഇന്‍റേണല്‍ മാർക്ക് കൂട്ടി നല്കാനുള്ള പുതിയ സിന്‍ഡിക്കേറ്റ് തീരുമാനം ചട്ടവിരുദ്ധാണെന്ന വ്യക്തമായിട്ടുണ്ട്. പ്രതിഷേധവമാായി വിദ്യാർഥി സംഘടനകളും രംഗത്തുണ്ട്. ഗവർണറുടെയും സർക്കാരിന്‍റെയും ഭാഗത്തു നിന്നും എന്ത് തുടർനടപടിയുണ്ടാകുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News