Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: ഡോക്ടർ ഹാരിസ് ചിറക്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് വാർത്താസമ്മേളനത്തിനിടെ വന്നത് ഉന്നത തല നിർദേശം തന്നെ. കോൾ വന്നപ്പോൾ പ്രിൻസിപ്പലിന്റെ ഫോണിൽ തെളിഞ്ഞ ചിത്രം ഡിഎംഇ ഡോക്ടർ വിശ്വനാഥന്റേതാണ്. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഡോ.ഹാരിസിനെതിരെ നടപടി ഉണ്ടാകില്ല എന്ന് സംഘടന പ്രതിനിധികൾക്ക് മന്ത്രി ഉറപ്പു കൊടുത്തതായാണ് വിവരം. ഈയാഴ്ച കെജിഎംസിടിഎ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചർച്ച നടത്തും.
വിവാദങ്ങൾക്കിടെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. ഒരാഴ്ച്ചത്തേക്കാണ് ഡോ. ഹാരിസ് അവധിയിൽ പോയിരുന്നത്. മെഡിക്കൽ കോളജിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം കാണാതായതെന്നതിൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഡോ. ഹാരിസിന്റെ അസാന്നിധ്യത്തിൽ ശസ്ത്രക്രിയ ഉപകരണം കാണാത്തതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയും വലിയ വിവാദമായിട്ടുണ്ട്.