'ഈ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകില്ല, യുട്യൂബ് ചാനൽ നിര്‍ത്തുന്നു'; പുതിയ ചുവട്‍വെപ്പുമായി ഫിറോസ് ചുട്ടിപ്പാറ

നിലവിൽ ഷാർജയിലുള്ള ഫിറോസ്, ഒരു റെസ്റ്റോറന്‍റ് ബിസിനസ്സ് തുടങ്ങാനുള്ള ആലോചനയിലാണെന്ന് വീഡിയോയിൽ പറയുന്നു

Update: 2025-07-28 08:32 GMT
Editor : Jaisy Thomas | By : Web Desk

പാലക്കാട്: 100 കിലോ മീന്‍ അച്ചാര്‍, വറുത്തരച്ച പാമ്പ് കറി, ഉടുമ്പ് ബാര്‍ബിക്യൂ ...വ്യത്യസ്തമായ പാചക വീഡിയോകളിലൂടെ സോഷ്യൽമീഡിയയിൽ താരമായ ആളാണ് ഫിറോസ് ചുട്ടിപ്പാറ. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനം പുറത്തുവിട്ടിരിക്കുകയാണ് ചുട്ടിപ്പാറ. 9.02 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള 'വില്ലേജ് ഫുഡ് ചാനൽ' എന്ന യുട്യൂബ് ചാനൽ നിര്‍ത്തുവെന്നാണ് പ്രഖ്യാപനം.

നിലവിൽ ഷാർജയിലുള്ള ഫിറോസ്, ഒരു റെസ്റ്റോറന്‍റ് ബിസിനസ്സ് തുടങ്ങാനുള്ള ആലോചനയിലാണെന്ന് വീഡിയോയിൽ പറയുന്നു. “യൂട്യൂബാണ് ഇപ്പോഴത്തെ വരുമാനമാർഗം. അതിനെ മാത്രം ആശ്രയിക്കാതെ, വേറെ എന്തെങ്കിലും ബിസിനസ് ചെയ്താൽ നിങ്ങൾ സപ്പോർട്ട് ചെയ്യുമോ? ഫുഡ് ബിസിനസ് കുറച്ച് റിസ്‌കാണ്, പക്ഷെ എന്തെങ്കിലും ചെയ്യണം. ഒരു ബ്രാൻഡ് ബിൽഡ് ചെയ്യാനാണ് ഞാൻ നോക്കുന്നത്,” ഫിറോസ് പറഞ്ഞു. നിരവധി പേരാണ് ചാനൽ നിര്‍ത്തരുതെന്ന അഭ്യര്‍ഥനയുമായി എത്തിയത്.

അതേസമയം, യൂട്യൂബ് പൂർണമായും ഉപേക്ഷിക്കുന്നില്ലെന്നും ഫിറോസ് വ്യക്തമാക്കിയിട്ടുണ്ട്. വലിയ, ചെലവേറിയ വീഡിയോകൾക്ക് പകരം, ഇനി ഇൻസ്റ്റഗ്രാം റീലുകൾ പോലുള്ള ചെറിയ വീഡിയോകളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News