പ്രതികളെ ജയിലുകളിൽ മർദിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല: ഹൈക്കോടതി

അധികൃതരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകളെന്നും സ്വയം നവീകരിക്കാനാണ് പ്രതികളെ ജയിലുകളിൽ അയയ്ക്കുന്നതെന്നും കോടതി

Update: 2023-11-03 14:26 GMT

കൊച്ചി: പ്രതികളെ ഉദ്യോഗസ്ഥർ ജയിലുകളിൽ മർദിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ മർദിച്ചെന്നാരോപിച്ച് രണ്ട് പ്രതികൾ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. അധികൃതരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകളെന്നും സ്വയം നവീകരിക്കാനാണ് പ്രതികളെ ജയിലുകളിൽ അയയ്ക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

സെപ്യൂട്ടി സൂപ്രണ്ട് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്നാണ് പ്രതികളുടെ പരാതി. സംഭവം അന്വേഷിക്കാൻ ക്രൈം എഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാനും നിർദേശമുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News