താമരശേരി ചുരത്തില്‍ കാറുകളും ടിപ്പറും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്

ഐ.എന്‍.എല്‍ നേതാവും താമരശേരി ഗ്രാമപഞ്ചായത്ത് അംഗവുമായ മുസ്തഫ കോഴങ്ങാടിന്റെ മക്കളും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്.

Update: 2022-09-09 13:37 GMT

കോഴിക്കോട്: താമരശേരി ചുരത്തില്‍ രണ്ട് കാറുകളും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് നാലോടെ ചുരം രണ്ടാം വളവിലാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ടിപ്പര്‍ ലോറി രണ്ട് കാറുകളുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഐ.എന്‍.എല്‍ നേതാവും താമരശേരി ഗ്രാമപഞ്ചായത്ത് അംഗവുമായ മുസ്തഫ കോഴങ്ങാടിന്റെ മക്കളും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്. മുഹമ്മദ് ഫഹീം ഷാൻ എന്ന 20കാരനും മറ്റൊരാള്‍ക്കുമാണ് സാരമായി പരിക്കേറ്റത്.

ഫാത്തിമ റിന്‍ഷ, ഷംസീര്‍, തസ്‌ലീന, ഫാത്തിമ തുടങ്ങി ആറു പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ ചുരത്തില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് പൊലീസെത്തി ക്രെയിന്‍ ഉപയോഗിച്ച് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News