ഐ.എഫ്.എഫ്.കെയിൽ പ്രതിഷേധിച്ച 30 ഓളം പേര്‍ക്കെതിരെ കേസ്

'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം

Update: 2022-12-14 08:11 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ ഉൾപ്പെടെ 30 ഓളം ഡെലിഗേറ്റുകൾക്കെതിരെയാണ് കേസെടുത്തത്.

അന്യായമായി സംഘം ചേർന്നുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.മാനദണ്ഡങ്ങൾ അനുസരിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സീറ്റ് ലഭിക്കാത്തതിനാൽ ഡെലിഗേറ്റുകളും വളണ്ടിയേഴ്‌സും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തിയേറ്ററിനുള്ളിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറുകയും ചെയ്തു. ശേഷം പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News