കാറിന് സൈഡ് നൽകുന്നതിനെച്ചൊല്ലി തർക്കം; താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്
Update: 2025-05-23 07:06 GMT
കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.