'കൊല്ലെടാ' എന്ന് ആക്രോശിച്ചു, ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചു'; കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കേസിലെ പ്രതികളായ കെഎസ്‍യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേരെ റിമാന്‍ഡ് ചെയ്തു

Update: 2026-02-26 02:27 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുത്തു. കെഎസ്‍യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേരാണ് പ്രതികൾ. വധശ്രമമടക്കം 11 വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 

'കൊല്ലെടാ' എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. മന്ത്രിയുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി  അതുൽ, വി.വി അക്ഷയ്,  ബിതുൽ ബാലൻ, സി.എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് പ്രതികൾ. ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ചുപേരെയും രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തു. ഇന്ന് പുലർച്ചെ  മൂന്നുമണിയോടെയാണ് പ്രതികളെ റിമാൻസ് ചെയ്തത്.

Advertising
Advertising

അതേസമയമം, കഴുത്തിന് ക്ഷതമേറ്റ മന്ത്രി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പരിയാരത്ത് നിന്നുള്ള വിദഗ്ത സംഘത്തിന്റെ പരിശോധനാ റിപ്പോർട്ടിന് പിന്നാലെയാണ് ജില്ലാ ആശുപത്രിയിൽ നിന്ന് പരിയാരത്തേക്ക് മാറ്റിയത്.

എം ആർ ഐ സ്കാൻ ഉൾപ്പെടെ ഇവിടെ വെച്ച് വെച്ച് നടത്തും. അക്രമത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ വ്യാപക പ്രതിഷേധമാണ് ഇന്നലെ ഉണ്ടായത്. ഡിസിസി ഓഫീസിലേക്കുള്ള എസ്എഫ്ഐ മാർച്ചിൽ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തി. നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News