നിയമസഭാ തെരഞ്ഞെടുപ്പ്: മുകേഷിന് ഇനി അവസരം നൽകേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്‌

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം

Update: 2026-02-25 15:35 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: എം.മുകേഷിന് ഇനി മത്സരിക്കാൻ അവസരം നൽകേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്. കൊല്ലത്ത് മൂന്ന് സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായി.

ഇരവിപുരത്ത് രണ്ട് ടേം പൂർത്തിയാക്കിയ നൗഷാദിന് ഒരവസരം കൂടി നൽകാനും തീരുമാനമായി. കൊട്ടാരക്കരയിൽ കെ.എന്‍ ബാലഗോപാൽ, ചവറയിൽ ഡോ.സുജിത്ത് വിജയൻപിള്ള , കൊല്ലത്ത് ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്.ജയമോഹനനെയും കുണ്ടറയിൽ എസ്.എൽ സജികുമാറിനെയും മത്സരിപ്പിക്കാനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായി.കുന്നത്തൂർ സീറ്റ് ഏറ്റെടുക്കണമെന്ന് പാർട്ടി നിർദേശം യോഗത്തിൽ ചർച്ചയായില്ല. സിറ്റിംഗ് എംഎൽഎ കോവൂർ കുഞ്ഞുമോനെ ഇപ്പോൾ പിണക്കേണ്ടതില്ലെന്നും  യോഗത്തിൽ എം.വി ഗോവിന്ദൻ അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News