'മന്ത്രിയുടെ അടുത്തേക്ക് പോലും പ്രതിഷേധക്കാർ എത്തിയിട്ടില്ല, പിന്നെയെങ്ങനെയാണ് ആക്രമിക്കുക'; കെഎസ്‍യു

മന്ത്രിക്ക് പരിക്കേറ്റത് പൊലീസുകാർ പിടിച്ചുമാറ്റുന്നതിനിടയിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജനീഷ്

Update: 2026-02-25 13:47 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചിട്ടില്ലെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍.  മന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധക്കാർ എത്തിയിട്ടില്ല. മന്ത്രി ആക്രോശിച്ച് വരികയാണ് ചെയ്തത്. എന്നിട്ട് പോലും പ്രതിഷേധക്കാർ മന്ത്രിക്ക് പരിക്കേൽക്കുന്ന ഒന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള നടപടികളുണ്ടായിട്ടില്ലെന്നും  അലോഷ്യസ് സേവ്യർ മീഡിയവണിനോട് പ്രതികരിച്ചു. 

അതേസമയം, മന്ത്രിക്ക് പരിക്കേറ്റത് പൊലീസുകാര്‍ പിടിച്ചു മാറ്റുന്നതിനിടയിലാണെന്ന് യൂത്ത് പ്രസിഡന്‍റ് ഒ.ജെ ജനീഷ് പറഞ്ഞു. പൊലീസ് കെഎസ്‍യും പ്രവർത്തകരെയും മന്ത്രിയെയും പിടിച്ചുമാറ്റുന്നത്. മന്ത്രി എന്തിനാണ് പ്രതിഷേധക്കാർ വരുമ്പോൾ എന്തിനാണ് അസ്വസ്ഥത കാണിക്കുന്നത്. തടയാൻ പൊലീസ് ഇല്ലേ, മന്ത്രിയാണ് പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുത്തത്. മന്ത്രിക്ക് പരിക്കേറ്റത് പൊലീസുകാർ പിടിച്ചുമാറ്റുന്നതിനിടയിലാണ്. അത് കെഎസ്‍യു പ്രവർത്തകരുടെ തലയിലേക്ക് ഇടുകയാണെന്നും ജനീഷ് മീഡിയവണിനോട് പ്രതികരിച്ചു.

Advertising
Advertising

മന്ത്രിക്ക് നേരെ ഉണ്ടായത് നിഷ്ഠൂരമായ ആക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇതുപോലെ ഒരു ആക്രമണം ഇന്നേവരെ വനിതാ മന്ത്രിമാർക്ക് എതിരെ കേരളത്തിൽ ഉണ്ടായിട്ടില്ല.ആസൂത്രിതമായ ആക്രമണമാണ് നടന്നത്. വീണാ ജോർജിന് നേരെ ഉണ്ടായത് കനകോലു സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ആക്രമണമാണ്. കോൺഗ്രസ് ഉൾപ്പെടെ അറിഞ്ഞുകൊണ്ട് യൂത്ത് കോൺഗ്രസും കെഎസ്‍യുവും ചേർന്ന് നടത്തിയ ആക്രമണമാണെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.

 ഇന്ന് വൈകിട്ടാണ് കണ്ണൂരിൽ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റത്.  കഴുത്തിന്  പരിക്കേറ്റ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Full View


Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News