വലിയ വിസ്തൃതി ഉള്ള ജില്ല; മലപ്പുറം ജില്ലാ വിഭജനം കൂടുതൽ ഗുണമാകുമെന്ന് ജില്ലാ കലക്ടർ വി. ആർ വിനോദ്

മനുഷ്യ ശേഷിയുടെ കുറവ് മലപ്പുറത്തുണ്ടെന്നും വി. ആർ വിനോദ് പറഞ്ഞു

Update: 2026-02-25 11:22 GMT

മലപ്പുറം: മലപ്പുറം ജില്ലാ വിഭജനം കൂടുതൽ ഗുണമാകുമെന്ന് ജില്ലാ കളക്ടർ വി. ആർ വിനോദ്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കണമെങ്കിൽ തന്നെ നാലര മണിക്കൂർ എടുക്കുമെന്നും മനുഷ്യ ശേഷിയുടെ കുറവ് മലപ്പുറത്തുണ്ടെന്നും വി. ആർ വിനോദ് പറഞ്ഞു.

വലിയ വിസ്തൃതി ഉള്ള ജില്ലയാണ് മലപ്പുറം. ജനസംഖ്യയും കൂടുതലാണ്. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബുദ്ധിമുട്ട് നേരിടാറുണ്ട്. ജില്ലാ വിഭജനം ഏതെങ്കിലും കാലത്ത് പരിഗണിക്കപ്പെടേണ്ടി വരും. വലിപ്പം കുറവ് ആയിരുന്നെങ്കിൽ കൂടുതൽ ഫലപ്രദമായി കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ സാമുദായിക സൗഹാർദം ലോകത്തിനു മാതൃകയാണ്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി നിയമിതനായതിനെ തുടർന്ന് മലപ്പുറത്തുനിന്ന് പോകുന്നതിന്റെ ഭാഗമായി മലപ്പുറം പ്രെസ്സ് ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രെസ്സ്-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News