യൂട്യൂബിലൂടെ അപമാനിച്ചു; സാന്ദ്ര തോമസിന്റെ പരാതിയിൽ ശാന്തിവിള ദിനേശിനും ജോസ് തോമസിനുമെതിരെ കേസ്
ബി ഉണ്ണികൃഷ്ണനെതിരെ നൽകിയ പരാതിയുടെ വിരോധം മൂലം യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നാണ് പരാതി.
Update: 2025-02-21 15:32 GMT
കൊച്ചി: യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന നിർമ്മാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്.സംവിധായകൻ ശാന്തിവിള ദിനേശിനും ജോസ് തോമസിനുമെതിരെയാണ് കേസ്. കൊച്ചി സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബി ഉണ്ണികൃഷ്ണനെതിരെ നൽകിയ പരാതിയുടെ വിരോധം മൂലം യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നാണ് പരാതി.