വെങ്ങാനൂരിൽ ആറാം ക്ലാസുകാരനെ മർദിച്ച സംഭവം: അധ്യാപകനെതിരെ കേസെടുത്തു

അധ്യാപകനെ കളിയാക്കിയെന്ന് ആരോപിച്ച് സ്റ്റാഫ് റൂമിൽ കൊണ്ടുപോയി മർദിച്ചു എന്നാണ് പരാതി

Update: 2025-02-14 04:17 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: വെങ്ങാനൂരിൽ ആറാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെതിരെ കേസെടുത്തു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അധ്യാപകൻ സെബിനെതിരെ കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അധ്യാപകനായ സെബിൻ ആറാം ക്ലാസുകാരനെ മർദ്ദിച്ചത്. ക്രൂരമായി മർദ്ദിക്കുകയും കാലുപിടിച്ച് മാപ്പു പറയാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പരാതി.

വെങ്ങാനൂർ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. വിദ്യാർഥി സഹപാഠികളുമായി സംസാരിക്കുമ്പോൾ അധ്യാപകനെ കളിയാക്കിയെന്ന് ആരോപിച്ച് സ്റ്റാഫ് റൂമിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു. മൂന്ന് തവണ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി മർദിച്ചെന്ന് വിദ്യാർഥി പറഞ്ഞു. കാല് പിടിച്ച് മാപ്പ് പറയാൻ ആവശ്യപ്പെട്ടായിരുന്നു മർദനം. മറ്റു അധ്യാപകർ ഇടപെട്ടപ്പോഴാണ് ഇയാൾ മർദനം നിർത്താൻ തയ്യാറായത്. അധ്യാപകനെ ചുമതലയിൽ നിന്ന് മാറ്റി നിർത്തിയെന്ന് സ്കൂൾ അറിയിച്ചിരുന്നു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News