തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് അനുമതിയില്ലെന്ന് കേന്ദ്രം; മണ്ണ് നീക്കമാണ് നടന്നതെന്ന് സംസ്ഥാന സർക്കാർ

സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഖനനത്തിനായി കെ.എം.എം.എല്ലിന് അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്

Update: 2024-01-23 05:21 GMT
Editor : Lissy P | By : Web Desk
Advertising

ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ  ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഖനനത്തിനായി കെ.എം.എം.എല്ലിന്  അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഖനനം അല്ല, പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

കുട്ടനാട് പോലുള്ള പ്രദേശത്തേക്ക് ഓരുവെള്ളം കയറാതിരിക്കാനുള്ള പൊഴിമുറിക്കൽ മാത്രമാണ് നടക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ ലോഡുക്കണക്കിന് മണലുകൾ പൊഴിമുറിക്കുന്നതിന്റെ ഭാഗമായി കൊണ്ടുപോകുന്നുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.

ഖനനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് തോട്ടപ്പള്ളിയിൽ ശക്തമായ സമരം നടക്കുന്നുണ്ട്. സംസ്ഥാനസർക്കാറിന്റെ വാദം ശരിയല്ലെന്ന് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും നേരത്തെതന്നെ ആരോപിക്കുകയും ചെയ്തിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News