നിദ ഫാത്തിമയുടെ മരണത്തിൽ ഇടപെട്ട് കേന്ദ്രം; നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ

ബാലാവകാശ കമ്മീഷന് പരാതി നൽകാന്‍ കേരള സൈക്കിൾ പോളോ അസോസിയേഷൻ

Update: 2022-12-23 07:17 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മലയാളി സൈക്കിൾ പോളോ താരം നിദ ഫാത്തിമ മരിച്ച സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു. വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രകായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂർ എ.എം ആരിഫ് എം.പിക്ക് ഉറപ്പുനൽകി.

നിദ ഫാത്തിമയുടെ മരണം എ.എം ആരിഫ് എംപി പാർലമെന്റിൽ ഉന്നയിച്ചിരുന്നു. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. വിവിധ സ്‌പോർട്‌സ് അസോസിയേഷനുകളുടെ കിടമത്സരമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും കേരളത്തിന്റെ മത്സരാർഥികളെ ആട്ടിയോടിക്കാൻ ശ്രമം നടത്തിയെന്നും എ.എം ആരിഫ് മീഡിയവണിനോട് പറഞ്ഞിരുന്നു.

കേന്ദ്ര സ്‌പോർട്‌സ് വകുപ്പ് നിദ ഫാത്തിമയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം .  വളരെ കൃത്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് പി.സന്തോഷ് കുമാർ എം.പി ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് പോകുന്ന കുട്ടികളുടെ താമസം,ഭക്ഷണം കാര്യത്തിൽ ശ്രദ്ധയും മുൻകരുതലും ബന്ധപ്പെട്ടവർ എടുത്തിട്ടില്ലെന്നാണ് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം,  നിദ ഫാത്തിമയുടെ മരണത്തില്‍ ദേശീയ ഫെഡറേഷനെതിരെ കേരള സൈക്കിൾ പോളോ അസോസിയേഷൻ രംഗത്തെത്തി. താമസവും ഭക്ഷണവും ഒരുക്കാത്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കേരള സൈക്കിൾ പോളോ അസോസിയേഷൻ അറിയിച്ചു.

ബാലാവകാശ കമ്മീഷനും പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നിദയുൾപ്പെടുയുള്ള കുട്ടികൾ താമസിച്ചത് ബിഎംഎസ് ഓഫീസിലായിരുന്നെന്ന് കേരള സൈക്കിൾ പോളോ അസോസിയേഷൻ പ്രതിനിധി ഇ.കെ റിയാസ് മീഡിയവണിനോട് പറഞ്ഞു. അതേസമയം, നിദക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാനുള്ളതുകൊണ്ടാണ് സ്വകാര്യ ആശുപത്രിയിൽ പോയത്. ആശുപത്രിയിൽ പോകുന്നത് വരെ സന്തോഷവതിയായിരുന്നു നിദയെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News