'മുടിഞ്ഞ തറവാടാണിപ്പോൾ കേരളം, സാമ്പത്തിക പ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ല'; വി.ഡി സതീശൻ

'ഒരു മന്ത്രിസഭ മുഴുവൻ സെക്രട്ടറിയേറ്റിൽ നിന്ന് മാറിനിൽക്കുന്നത് ചരിത്രത്തിലാദ്യമാണ്'

Update: 2023-12-05 08:20 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കേരളത്തിന്റ സാമ്പത്തിക പ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'കേന്ദ്രം നികുതിവിഹിതം കൊടുക്കാത്തതിൽ തങ്ങൾക്ക് എതിർപ്പുണ്ട്. കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണം. കേരളത്തിൽ നികുതിവെട്ടിപ്പ് നടക്കുന്നു. ധനകാര്യമന്ത്രി തിരുവനന്തപുരത്ത് ഉണ്ടാകേണ്ട ആളാണ്'. ധനകാര്യ മന്ത്രിയെ എങ്കിലും സെക്രട്ടറിയേറ്റിലേക്ക് വിടണമെന്നും വി.ഡി സതീശൻ മുഖ്യമന്ത്രിയോട് പറഞ്ഞു.

മുടിഞ്ഞ തറവാടാണിപ്പോൾ കേരളം. ഒരു മന്ത്രിസഭ മുഴുവൻ സെക്രട്ടറിയേറ്റിൽ നിന്ന് മാറിനിൽക്കുന്നത് ചരിത്രത്തിലാദ്യമാണ്. മറ്റുള്ളവരുടെ തല പരിശോധിക്കുന്നത് പിണറായി വിജയന്റെ സ്ഥിരം പരിപാടിയാണ്. ഉപദേശമല്ല, ഡോക്ടറെ കാണുന്നതാവും അദ്ദേഹത്തിന് നല്ലതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News