കണ്ണൂരിൽ ഭർത്താവിനെ തലക്കടിച്ച് കൊന്ന കേസ്; ഭാര്യക്ക് ജീവപര്യന്തം

തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടെതാണ് വിധി

Update: 2025-10-25 10:43 GMT
Editor : Jaisy Thomas | By : Web Desk

റോസമ്മ Photo| MediaOne

കണ്ണൂര്‍: ഭർത്താവിനെ തലക്കടിച്ച് കൊന്ന ഭാര്യക്ക് ജീവപര്യന്തം. കണ്ണൂർ പെരിങ്ങോം ചാക്കോ വധക്കേസിൽ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടെതാണ് വിധി.

2013 ജൂലൈയിലാണ് റോസമ്മ ഭർത്താവിനെ തലക്കടിച്ച് കൊന്നത്.പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്‌മാൻ ആയിരുന്നു ചാക്കോച്ചൻ. 2013 ജൂലൈ ആറിന് പുലർച്ചെ റോഡിലാണ് ചാക്കോച്ചന്റെ മൃതദേഹം കണ്ടത്.

Updating...

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News