ബൈക്ക് ഇടിച്ചുവീഴ്ത്തി മാല പൊട്ടിച്ചു കടന്നു; പ്രതിയെ വലയിലാക്കി പൊലീസ്

ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം സഹായിക്കാനെന്ന വ്യാജേനെ അടുത്തെത്തി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു

Update: 2023-06-19 14:37 GMT
Editor : abs | By : Web Desk

തൃശൂർ: ബൈക്കിൽ പിൻതുടർന്നെത്തി യുവതിയെ ഇടിച്ചു വീഴ്ത്തി മാല പൊട്ടിച്ചു കടന്നുകളഞ്ഞ പ്രതി പൊലീസ് പിടിയില്‍. കുതിരത്തടം സ്വദേശി ചേന്നംപറമ്പിൽ ബൈജുവിനെയാണ് ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്. 

ഈ മാസം മൂന്നാം തിയതി മകന്റെ സ്കൂളിൽ മീറ്റിങ്ങിനായി പോകുകയായിരുന്ന നെയ്തക്കുടി സ്വദേശിയായ യുവതിയെയാണ് ബൈജു ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം മാല കവർന്നത്. അബദ്ധത്തിൽ സംഭവിച്ച അപകടം പോലെ സഹായിക്കാനെന്ന വ്യാജേനെ അടുത്തെത്തി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. യുവതി ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയെങ്കിലം  ഇയാൾ സ്ഥലം വീട്ടിരുന്നു. തുടർന്ന് ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേ ഐ.പി.എസ് എന്നിവരുടെ നിര്‍ദ്ദേശത്തില്‍ ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.ടി.കെ.ഷൈജു, മാള ഇൻസ്പെക്ടർ ശ്രീ.സജിൻ ശശി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.

Advertising
Advertising

പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പരാതിക്കാരിയിൽ നിന്നു വ്യക്തമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ അന്വേഷണ സംഘം പ്രതിയെന്നു സംശയിക്കുന്നയാളുടെ വ്യക്തമായ ദൃശ്യങ്ങൾ ശേഖരിച്ചും പ്രദേശത്ത് വിപുലമായ വിവര ശേഖരവും നടത്തിയാണ് പ്രതിയിലേക്കെത്തിയത്.

എസ്. ഐ. വി.വി.വിമൽ, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ. പി.ജയകൃഷ്ണൻ എ.എസ്.ഐ. ടി. ആർ.ഷൈൻ. സീനിയർ സി.പി.ഒ മാരായ സൂരജ്.വി.ദേവ് , ഇ.എസ്.ജീവൻ , മിഥുൻ കൃഷ്ണ, പി.എ.അഭിലാഷ്, സോണി സേവ്യർ സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News