ചാലക്കുടിയിലെ യുഡിഎഫ് തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം

താന്‍ ഇടറിയപ്പോള്‍ പോലും ഒപ്പം നിന്നവരാണ് ചാലക്കുടിയിലെ വോട്ടര്‍മാരെന്ന് ബെന്നി ബഹനാന്‍

Update: 2024-03-11 01:02 GMT
Editor : ദിവ്യ വി | By : Web Desk

തൃശൂര്‍: ചാലക്കുടിയിലെ യുഡിഎഫ് തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം. യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്നാനെ വാദ്യ മേളങ്ങളോടെയാണ് കണ്‍വെന്‍ഷന്‍ വേദിയിലേക്ക് സ്വീകരിച്ചത്. വാഹനജാഥയില്‍ നൂറു കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഫാഷിസത്തിനെതിരെ ഒത്തുതീര്‍പ്പോ വിട്ടുവീഴ്ചയോ ഇല്ലാത്ത പോരാട്ടമാണ് യുഡിഎഫ് നടത്തുന്നതെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

താന്‍ ഇടറിയപ്പോള്‍ പോലും ഒപ്പം നിന്നവരാണ് ചാലക്കുടിയിലെ വോട്ടര്‍മാരെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. ജെബി മേത്തര്‍ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, പി ജെ ജോസഫ്, എംഎല്‍എമാരായ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്,എല്‍ദോസ് കുന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News