'നിമിഷപ്രിയക്കായുള്ള കാന്തപുരത്തിൻ്റെ ഇടപെടൽ ഫലപ്രദം, തെറ്റിദ്ധാരണകൾ ഉണ്ടാക്കരുത്'; ചാണ്ടി ഉമ്മന്‍

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരുമായി ചാണ്ടി ഉമ്മൻ കൂടിക്കാഴ്ച നടത്തി

Update: 2025-07-21 08:10 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: കൂട്ടായ പരിശ്രമത്തിലൂടെ നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരുമായി ചാണ്ടി ഉമ്മൻ കൂടിക്കാഴ്ച നടത്തി. നിരവധി പേര്‍ നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ഇടപെടുന്നുണ്ട്. 'നിമിഷപ്രിയക്കായുള്ള കാന്തപുരത്തിൻ്റെ ഇടപെടൽ ഫലപ്രദമാണെന്നും തെറ്റിദ്ധാരണകൾ ഉണ്ടാക്കരുതെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'വധശിക്ഷ ഒഴിവാക്കാന്‍ ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. വിവിധ തലങ്ങളില്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്'.  നിമിഷപ്രിയയുടെ മോചനത്തിലേക്ക് നടന്നടുക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Advertising
Advertising

അതേസമയം, മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം നാല്‍പതിനായിരം ഡോളറെങ്കിലും കവര്‍ന്നെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ആരോപിച്ചു.  അദ്ദേഹം അഭിഭാഷകനല്ലെന്നും മധ്യസ്ഥതയുടെ പേരിൽ വ്യാപകമായി പണം പിരിക്കുന്ന ആളാണെന്നും തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹിൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

'ബിബിസി ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകനല്ല. നാൽപ്പതിനായിരം ഡോളറെങ്കിലും അദ്ദേഹം കവർന്നു. ഈ വിഷയത്തിൽ അദ്ദേഹം ഞങ്ങളെ കാണുകയോ സന്ദേശം അയക്കുകയും ചെയ്തിട്ടില്ല.മറിച്ചാണെനന് തെളിയിക്കാൻ അദ്ദേഹത്തെ ഞാൻ വെല്ലുവിളിക്കുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തെ സൻആയിൽ വെച്ച് കണ്ടിരുന്നു. അന്ന് അദ്ദേഹം സന്തോഷവനായിരുന്നു. എന്നോട് അഭിനന്ദനങ്ങൾ എന്ന് പറയുകയും ചെയ്തു. അതിന് ശേഷം മലയാള മാധ്യമങ്ങളിൽ അദ്ദേഹം മധ്യസ്ഥനായി പ്രത്യക്ഷപ്പെടുകയായിരുന്നു. തലാലിന്‍റെ സഹോദരന്‍ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News