"ലൈഫ് വീടുകളിൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ്, പണം നൽകാതെ ശ്വാസംമുട്ടിക്കുന്നു": മുഖ്യമന്ത്രി

ലൈഫ് പദ്ധതിയിലുള്ള വീടുകളിൽ കേന്ദ്ര സർക്കാരിന്റെ പേര് എഴുതി വെക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2024-01-27 14:39 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: കേന്ദ്രം വായ്പ പരിധി വെട്ടിക്കുറച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അർഹതപ്പെട്ട തുക വെട്ടിക്കുറച്ചു. നവകേരള സൃഷ്ടിക്ക് കേന്ദ്ര നയങ്ങൾ തിരിച്ചടിയാണ്. കേന്ദ്ര വിഹിതം ഇല്ലെങ്കിലും ബ്രാൻഡിങ് നിർബന്ധമാണെന്നതാണ് അവസ്ഥ. ലൈഫ് പദ്ധതിയിലുള്ള വീടുകളിൽ കേന്ദ്ര സർക്കാരിന്റെ പേര് എഴുതി വെക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞുമുറുകുകയാണെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രനയങ്ങൾ നവകേരള സ‍ൃഷ്ടിക്ക് തടസം സൃഷ്ടിക്കുന്നു. വായ്പാ പരിധി വെട്ടിക്കുറച്ചു. കേരളം പടുത്തുയർത്തിയ ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കാരണമാക്കുകയാണ് കേന്ദ്രം. കേരളത്തെ ശ്വാസംമുട്ടിക്കുന്ന ഈ നിലപാടുകൾക്കെതിരെ പ്രതിഷേധമുയർത്താതെ മറ്റു നിവൃത്തിയില്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ സമരം നടത്താൻ നിർബന്ധിതമായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് വീടുകളിൽ പേര് എഴുതി വെക്കുന്നത് വീടിൻ്റെ ഉടമയുടെ ആത്മാഭിമാനത്തെ ബാധിക്കും. പേര് എഴുതിയില്ലെങ്കിൽ പണം തരില്ല എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. അത് കേരളത്തിൽ നടപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഡൽഹിയിലെ സമരത്തിലേക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ക്ഷണിച്ചിട്ടുണ്ട്. ഡൽഹി സമരത്തെ ലളിതവത്കരിക്കാൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News