തീരദേശ പരിപാലന നിയമഭേദഗതി; ആരെയും ഒഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

നിയമ ഭേദഗതി കേന്ദ്ര അനുമതിക്കായി അയക്കാൻ സംസ്ഥാനത്തിന് ഇതുവരെ സാധിച്ചില്ലെന്നും ഇതിനോടകം മൂന്നുവർഷം പൂർത്തിയായെന്നും പ്രതിപക്ഷ നേതാവ്

Update: 2022-03-16 07:28 GMT
Advertising

തീരദേശ പരിപാലന നിയമഭേദഗതി കൊണ്ട് നിലവിൽ താമസിക്കുന്നവരെ ആരെയും ഒഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ വാസികളേയും അവരുടെ ജീവനോപാധികളും സംരക്ഷിക്കുകയാണ് സർക്കാർ നിലപാടെന്നും വിഷയം ചർച്ച ചെയ്യവേ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഒച്ചിഴയുന്ന വേഗം നമ്മുടെ സംവിധാനത്തിന്റെ ഭാഗമായി പോയെന്നും എങ്കിലും പരമാവധി വേഗത്തിൽ തന്നെ മുന്നോട്ടുപോകാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ ഭേദഗതി കേന്ദ്ര അനുമതിക്കായി അയക്കാൻ സംസ്ഥാനത്തിന് ഇതുവരെ സാധിച്ചില്ലെന്നും ഇതിനോടകം മൂന്നുവർഷം പൂർത്തിയായെന്നും അതിനാൽ ഗുണഭോക്താക്കൾ പ്രയോജനം ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം.

തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തരുതെന്നും നിലവിലുള്ള നിയമപ്രകാരം മാത്രമേ കരട് പ്ലാൻ തയ്യാറാക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1876 ദ്വീപുകളുടെയും തുരുത്തുകളുടെയും ഐഐഎംഡി തയ്യാറാക്കുന്നതിലെ ബുദ്ധിമുട്ട് കേന്ദ്രത്തെ അറിയിച്ചുവെന്നും 178 വലിയ ദ്വീപുകളുടെ ഐഐഎംഡി തയ്യാറാക്കി നൽകാം എന്നത് കേന്ദ്രം തത്വത്തിൽ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഇതിലൂടെ നടപടികൾ വേഗത്തിലാക്കി തീരദേശ പരിപാലന നിയമ ഭേദഗതി ദ്രുതഗതിയിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Full View

Chief Minister Pinarayi Vijayan has said that no amendment will be made to the existing residents with the amendment of the Coastal Management Act

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News