താലൂക്ക് തല അദാലത്തുകളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

"കേരളത്തിലാണ് അഴിമതി കുറവുള്ളത്. അഴിമതി തീരെയില്ലാത്ത സംസ്ഥാനമായി കേരളം മാറണം"

Update: 2023-04-30 14:07 GMT
Advertising

തിരുവനന്തപുരം: താലൂക്ക് തല അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീരുമാനമാക്കണമെന്നാണ് സർക്കാരിന്റെയും ജനങ്ങളുടെയും ആഗ്രഹമെന്നും അത് പൊതുവേ പ്രാവർത്തികമാക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

''ഓരോ ഫയലും ഓരോ ജീവിതമാണെന്ന് കാണണം എന്നാണ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ പറഞ്ഞത്, കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീരുമാനമാക്കണമെന്ന് സർക്കാരും ജനങ്ങളും ആഗ്രഹിക്കുന്നു. അത് പൊതുവെ പ്രാവർത്തികമാക്കാൻ കഴിഞ്ഞു. ഫയൽ നീക്കം വേഗത്തിലാക്കാനാണ് താലൂക്ക് തല അദാലത്തുകൾ നടത്തുന്നത്. സംസ്ഥാനത്ത് തൊള്ളായിരത്തോളം സർവീസുകൾ ഓൺലൈനാക്കിയിട്ടുണ്ട്. അധികം താമസിയാതെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കും. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടാനുള്ള പ്രവർത്തനം ആരംഭിക്കും''. 

"കേരളത്തിലാണ് അഴിമതി കുറവുള്ളത്. അഴിമതി തീരെയില്ലാത്ത സംസ്ഥാനമായി കേരളം മാറണം. 900 വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ മുമ്പിൽ വെച്ചത്. 765 എണ്ണം ആദ്യവർഷം തന്നെ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ 7 വർഷത്തെ അനുഭവങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. 63 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ ലഭിക്കുന്നു".

"ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ 43 ലക്ഷം ആളുകൾക്കാണ് ലഭിക്കുന്നത്. ലൈഫ് മിഷനിൽ 3.5 ലക്ഷം വീടുകൾ പൂർത്തിയായി. ഇതോടെ 14 ലക്ഷം ആളുകൾ വീടുള്ളവരായി. 2.5 ലക്ഷത്തോളം പട്ടയം വിതരണം ചെയ്തു". അദ്ദേഹം പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News