'60 കളിൽ ലീഗുമായി സഹകരിച്ച ഒരു കാലം ഉണ്ടായിരുന്നു'; ലീഗുമായുള്ള പഴയബന്ധം ഓർമിപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാകിസ്താൻ എന്ന് ആർഎസ് എസും മറ്റുചിലരും ആക്ഷേപിച്ചു. അന്ന് ആക്ഷേപിച്ച മറ്റുചിലർ ആരാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അവർക്ക് വിഷമമാവുമെന്നും മുഖ്യമന്ത്രി

Update: 2024-01-11 15:36 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: മുസ്‌ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാകിസ്താൻ എന്ന് ആർഎസ് എസും മറ്റുചിലരും ആക്ഷേപിച്ചു. അന്ന് ആക്ഷേപിച്ച മറ്റുചിലർ ആരാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അവർക്ക് വിഷമമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മലപ്പുറത്ത് നടന്ന ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലപ്പുറത്തെ അപകീർത്തിപെടുത്താൻ കേന്ദ്രത്തിൽ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 'എന്തും ചെയ്യുന്ന ഒരു ആശയസംഹിത ഇതിനായി അധികാരം ഉപയോഗിച്ച് പ്രവർത്തിക്കുന്നു. സാമ്രാജ്യത്വ വിരുദ്ധ പോരാളികളെ പട്ടികയിൽ നിന്ന് വർഗീയവാദികൾ വെട്ടി മാറ്റാൻ ശ്രമിക്കുന്നു..' ഭിന്നിപ്പിച്ച് ഭരിക്കാനുള്ളത് ചെറുക്കേണ്ടത് യഥാർത്ഥ ചരിത്രം ജനശ്രദ്ധയിലേക്ക് എത്തിച്ചു കൊണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News