ഫേസ് ക്രീം മാറ്റിവെച്ചു; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയില്‍

പനങ്ങാട് സ്വദേശി നിവിയ ആണ് പിടിയിലായത്

Update: 2026-01-23 04:59 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളത്ത് അമ്മയുടെ വാരിയെല്ല്  തല്ലിയൊടിച്ച മകൾ പിടിയിൽ. പനങ്ങാട് സ്വദേശി നിവിയ ആണ് പിടിയിലായത്.ഫേസ്ക്രീം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം.തൊഴിലുറപ്പ് തൊഴിലാളി കൂടിയായ സരസുവിനാണണ് ക്രൂരമായ മര്‍ദമേറ്റത്.

കമ്പിപാര ഉപയോഗിച്ചാണ് നിവിയ അമ്മയെ മർദിച്ചത്.കൊലപാതകം, കഞ്ചാവ് കേസുകളിൽ പ്രതിയാണ് പിടിയിലായ നിവിയ. ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

പതിവായി ഉപയോഗിക്കുന്ന ഫേസ് ക്രീം മാറ്റി വെച്ചു എന്ന് പറഞ്ഞായിരുന്നു മര്‍ദനം തുടങ്ങിയത്. താന്‍ ഫേസ് ക്രീം എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും അമ്മയെ മുഖത്തും ദേഹത്തും മര്‍ദിക്കുകയായിരുന്നു. പിന്നീടാണ് കമ്പിപാര ഉപയോഗിച്ച് വാരിയെല്ലിന് മര്‍ദിച്ചത്. കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ സരസുവിനെ ആശുപത്രിയിലെത്തിച്ചത്. മര്‍ദനത്തിന് ശേഷം നാടുവിട്ട നിവിയയെ വയനാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News