മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ലോണ്‍ ആപ്പിന്‍റെ ഭീഷണി;പാലക്കാട്ട് യുവാവ് ജീവനൊടുക്കി

'റൂബിക്ക് മണി' എന്ന ആപ്പിന്റെ പേരിലാണ് ഭീഷണി വന്നത്

Update: 2026-01-23 02:43 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: കഞ്ചിക്കോട് ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. മേനോൻപാറ സ്വദേശി അജീഷാണ് മരിച്ചത്. 'റൂബിക്ക് മണി' എന്ന ആപ്പിന്റെ പേരിലാണ് ഭീഷണി വന്നത്.

ലോൺ ആപ്പിൽ തിരിച്ചടവ് വൈകിയതോടെ അജീഷിന്റെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു. തിരിച്ചടവ് വൈകിയതോടെ അപരിചിതമായ  നമ്പറിൽ നിന്ന് ഭീഷണികൾ വന്നിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് തിങ്കളാഴ്ച ജീവനൊടുക്കിയതെന്നും അജീഷിന്റെ ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ബന്ധുക്കൾ പൊലീസിന് പരാതി നൽകി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News