ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് സമ്മാനം വാങ്ങുന്ന അടൂർ പ്രകാശ്; ചിത്രങ്ങൾ പുറത്ത്

ബംഗളൂരുവില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം

Update: 2026-01-23 05:53 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. അടൂർ പ്രകാശിന് പോറ്റി സമ്മാനം കൈമാറുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.കേരളത്തിന് പുറത്ത് വച്ചും ഇരുവരും കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

ബംഗളൂരുവില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം.  നേരത്തെ സോണിയാഗാന്ധിക്കൊപ്പം നില്‍ക്കുന്ന പോറ്റിയുടെ ചിത്രങ്ങളും ഏറെ വിവാദമായിരുന്നു. ഇന്നലെ കടകം പള്ളി സുരേന്ദ്രനൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നൽകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Advertising
Advertising

കടകംപള്ളി സുരേന്ദ്രന് പുറമേ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം,ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക എന്നിവരും ചിത്രങ്ങളിലുണ്ട്..ഉണ്ണികൃഷ്ണൻ പോറ്റിയുടെ അച്ഛന് കടകംപള്ളിയും രാജീവ് എബ്രഹാം  സമ്മാനം നൽകുന്നതും ചിത്രത്തിലുണ്ട്. വീട്ടിൽ എന്തിന് പോയി എന്നുള്ള ചോദ്യത്തിന് കുഞ്ഞിനെ കാണാൻ പോയതെന്നായിരുന്നു കടകംപള്ളി നേരത്തെ വിശദീകരിച്ചിരുന്നത്.  പിതാവിന്റെ ചടങ്ങിനു പോയി എന്നാണ് കഴിഞ്ഞ ദിവസം വിശദീകരിച്ചത്.കളങ്കിതൻ എന്നറിഞ്ഞാൽ സോണിയ ഗാന്ധി കൂടിക്കാഴ്ച അനുവദിക്കുമോ എന്നും കടകംപള്ളി ചോദിച്ചു.ഏതായാലും അടൂര്‍ പ്രകാശുമായുള്ള പോറ്റിയുടെ ചിത്രം ഭരണപക്ഷം ആയുധമാക്കുമെന്ന് ഉറപ്പാണ്. 

അതിനിടെ, ശബരിമല സ്വർണകൊള്ള കേസിൽ റിമാൻഡിലുള്ള മുരാരി ബാബുവിന്റെ ജാമ്യ ഹരജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ജാമ്യഹരജിയിൽ ഇന്നലെ വാദം പൂർത്തിയായിയിരുന്നു.ജാമ്യം ലഭിച്ചാൽ ശബരിമല കേസിൽ ജയിൽ മോചിതനാകുന്ന ആദ്യയാളാകും മുരാരി ബാബു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News