സമരത്തെ തള്ളി മുഖ്യമന്ത്രി; അവസാന പ്രതീക്ഷയും കൈവിട്ട് വനിതാ സിപിഒ ഉദ്യോഗാർഥികൾ

ഇന്ന് സ്വയം റീത്ത് വെച്ച് പ്രതിഷേധിക്കും

Update: 2025-04-17 01:55 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി രംഗത്തെത്തിയതോടെ പ്രതീക്ഷ നഷ്ടമായ അവസ്ഥയിലാണ് വനിതാ സിപിഒ ഉദ്യോഗാര്‍ഥികൾ. ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നും ലിസ്റ്റിലുളള എല്ലാവര്‍ക്കും നിയമനം നല്‍കാനാകില്ല എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ സമരം തുടരുമെന്നും ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നൽക്കെ ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ ആയിരുന്നു ഉദ്യോഗാര്‍ഥികളുടെ അവസാന പ്രതീക്ഷ. അത് നഷ്ടമായതോടെ ഇന്ന് സ്വയം റീത്ത് വെച്ച് പ്രതിഷേധിക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.

Advertising
Advertising

അതേസമയം, വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാപ്രവർത്തകർ നടത്തുന്ന രാപകൽ സമരം ഇന്ന് 67ാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം 29 ദിവസവും തുടരുകയാണ്.

ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ആശമാർ. സർക്കാരുമായുള്ള തുടർ ചർച്ചകൾക്ക് വഴിയടഞ്ഞെങ്കിലും മുഖ്യമന്ത്രി ചർച്ചക്ക് വിളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആശമാർ. എന്നാൽ ആശാ സമരത്തിൽ പുതിയ ചർച്ചക്കുള്ള സാഹചര്യം ഒന്നുമില്ലെന്ന  പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News