ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി
‘സിന്തറ്റിക് ലഹരികൾ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു’
Update: 2025-03-16 06:12 GMT
തൃശൂർ: ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിന്തറ്റിക് ലഹരികൾ മനുഷ്യനെ മനുഷ്യനല്ലാതാക്കുകയാണ്. അതിൽനിന്നും ആളുകളെ മുക്തരാക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ നടന്ന എസ്ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിൽ എസ്ഐ ആയാൽ ആളുകളോട് അധികാരം കാണിക്കുന്നവർ ഉണ്ടായിരുന്നു . അധികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഉപദ്രവിക്കലോ അല്ല പൊലീസിൻ്റെ കടമ.
കൂട്ടായ്മയാണ് പ്രധാനം. പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധങ്ങളിൽ ശ്രദ്ധവേണം. ലഹരിയിൽനിന്നും ആളുകളെ മുക്തരാക്കാൻ നിങ്ങൾക്ക് കഴിയണം. സേനയ്ക്ക് കോട്ടമുണ്ടാക്കില്ലെന്ന ധാരണ നിങ്ങൾക്കുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.