മികവിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം കൊരട്ടി പൊലീസ്​ സ്റ്റേഷന്

തൃശൂർ ജില്ലയിൽ ആദ്യമായി ഐ.എസ്.ഒ അംഗീകാരം നേടിയതും കൊരട്ടി പൊലീസ് സ്റ്റേഷനാണ്

Update: 2022-06-20 01:44 GMT
Editor : ijas

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഈ വർഷത്തെ സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള അവാർഡ് കൊരട്ടി സ്റ്റേഷന്‍ സ്വന്തമാക്കി. ക്രമസമാധാന പരിപാലനത്തിനൊപ്പം ജനസൗഹൃദമായ ഇടപെലിലൂടെ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചതിനാണ് പുരസ്കാരം. ജനസൗഹൃദമായ ഇടപെടൽ മുതൽ കേസ് അന്വേഷിക്കുന്നതിലെ പ്രാവീണ്യം വരെ വിലയിരുത്തിയാണ് കൊരട്ടി പൊലീസ് സ്റ്റേഷനെ സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുത്തത്. സ്റ്റേഷൻ പരിധിയിലെ കോളനികൾ കേന്ദ്രീകരിച്ച് നിരവധി ജനക്ഷേമ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. വിശപ്പു രഹിത കൊരട്ടി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പാഥേയം പദ്ധതി, കുട്ടികൾക്കായുള്ള സിവിൽ സർവീസ് കോച്ചിംഗ് എന്നിവ ഏറെ ശ്രദ്ധ നേടി. സൗഹൃദ ഇടപെടലിലൂടെ പരാതികൾ കൈകാര്യം ചെയ്തതും, ലഭിച്ച പരാതികളില്‍ ഏറെയും തീർപ്പാക്കാൻ കഴിഞ്ഞതും പുരസ്കാര നേട്ടത്തിന് കാരണമായി. തൃശൂർ ജില്ലയിൽ ആദ്യമായി ഐ.എസ്.ഒ അംഗീകാരം നേടിയതും കൊരട്ടി പൊലീസ് സ്റ്റേഷനാണ്. വനിതാശിശു സൗഹൃദ സ്റ്റേഷൻകൂടിയാണ് കൊരട്ടി സ്റ്റേഷന്‍. 1200ഓളം കേസുകളാണ് 2021ൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 96 ശതമാനം കേസുകളും തെളിയിക്കപ്പെട്ടു.

തിരുവനന്തപുരം സിറ്റിയിലെ മെഡിക്കൽ കോളേജ് സ്റ്റേഷൻ, പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്റ്റേഷൻ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. എറണാകുളം റൂറലിലെ മുളന്തുരുത്തി സ്റ്റേഷനാണ് മൂന്നാം സ്ഥാനം. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി അധ്യക്ഷനായ സമിതിയാണ് മികച്ച പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്. 

Chief Minister's Award for Excellence Koratti Police Station

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News