കണ്ണൂരില്‍ കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്

കളിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. പരിക്കേറ്റ നരിവയൽ സ്വദേശിയായ വിദ്യാർഥിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Update: 2021-11-22 10:45 GMT
Editor : rishad | By : Web Desk

കണ്ണൂർ ധർമ്മടത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. കളിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. പരിക്കേറ്റ നരിവയൽ സ്വദേശിയായ വിദ്യാർഥിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിന്ന് ഐസ്ക്രീം ബോംബ് കണ്ടെത്തി. 

ഇന്ന് ഉച്ചക്ക് രണ്ടരയേടെയാണ് സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തൊട്ടടുത്ത പറമ്പിലേക്ക് പോയി. ഇതെടുക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ബോൾ എന്ന് തെറ്റിദ്ധരിച്ച് ഈ ഐസ്‌ക്രീം ബോംബ് എടുത്തതാവും അപകടത്തിന് കാരണം എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സ്‌ഫോടനത്തിൽ കുട്ടിയുടെ കൈക്കും മുഖത്തും പരിക്കേറ്റു. എന്നാൽ പരിക്ക് അതീവ ഗുരുതരമല്ല.

നാട്ടുകാർ ചേർന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് പൊലീസ് വ്യാപകമായ പരിശോധന നടത്തി. സ്ഥലത്ത് നിന്ന് ഐസ്‌ക്രീംബേംബ് കണ്ടെത്തി. നേരത്തേയും കണ്ണൂരില്‍ ഐസ്‌ക്രീം ബോംബ് പൊട്ടിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News