പനിയുള്ള കുട്ടികളെ അഞ്ചു ദിവസം വരെ സ്‌കൂളില്‍ അയക്കരുത്: പൊതുവിദ്യാഭ്യാസ വകുപ്പ്

ക്ലാസില്‍ കൂടുതൽ കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്നും നിര്‍ദേശം

Update: 2023-06-24 14:03 GMT
Editor : ijas | By : Web Desk
Advertising

കോഴിക്കോട്: പനിയുള്ള കുട്ടികളെ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ സ്‌കൂളില്‍ അയക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം. ഇന്‍ഫ്‌ളുവന്‍സയുടെ ചെറിയ ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. ക്ലാസില്‍ കൂടുതൽ കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്നും എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകൻ പകര്‍ച്ചവ്യാധി നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കണമെന്നും സർക്കുലറിലൂടെ അറിയിച്ചു.

Full View

അതെ സമയം പനിബാധിതരുടെയും രോഗികളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായ സാഹചര്യത്തില്‍ രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടർമാരെയും ജീവനക്കാരെയും സർക്കാർ ആശുപത്രികളിൽ താല്‍ക്കാലികാടിസ്ഥാനത്തിൽ നിയമിക്കണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. ജില്ലകളിൽ ഡോക്ർമാരുടെ ഒഴിവുകൾ നികത്താനുള്ള നടപടിയെടുക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News