നരിക്കുനിയിൽ രണ്ട് വയസ്സുകാരന്റെ മരണം; സമീപപ്രദേശത്തെ കിണറുകളില്‍ കോളറ ബാക്ടീരിയ കണ്ടെത്തി

സമീപ പ്രദേശത്തെ മൂന്ന് കിണറുകളിലെ വെള്ളത്തിലാണ് കോളറ ബാക്ടീരിയ കണ്ടെത്തി

Update: 2021-11-22 07:05 GMT
Advertising

കോഴിക്കോട് നരിക്കുനിയിൽ രണ്ട് വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് സമീപത്തെ കിണറുകളിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നു .മൂന്ന് കിണറുകളിലെ വെള്ളത്തിൽ കോളറ ബാക്ടീരിയ കണ്ടെത്തി. എന്നാൽ മരിച്ച കുട്ടിക്ക് കോളറ ലക്ഷണം ഇല്ലായിരുന്നു . ജില്ലാ ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചു.

Full View

നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യാമിനാണ് രണ്ടാഴ്ച മുമ്പ്  മരിച്ചത്. ആദ്യം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ യാമിന്‍റെ നില ഗുരുതരമായി. ഭക്ഷണം കഴിച്ച് അവശനിലയിലായ ആറ് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിവാഹവീട്ടിൽ നിന്നും പാർസലായി കൊണ്ടു വന്ന ഭക്ഷണം കഴിച്ച സമീപ വീടുകളിലെ കുട്ടികൾക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.

Test results of water collected from nearby wells were released in connection with the death of a two-year-old boy at Narikkuni, Kozhikode. Cholera bacteria was found in the water of three wells.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News