ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചു

തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്

Update: 2025-05-14 10:12 GMT
Editor : Lissy P | By : Web Desk

ആലപ്പുഴ: ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. തലവടി പഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം പുത്തൻപറമ്പിൽ രഘു പി.ജി (48) നാണ് കോളറ സ്ഥിരീകരിച്ചത്. രോഗി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽകോളജിൽ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ്. 

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രഘുവിനെ വിശദമായി പരിശോധിച്ചപ്പോഴാണ് കോളറ സ്ഥിരീകരിച്ചത്.  ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ അവലോകനായ യോഗം ചേരും.

കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണ് ആലപ്പുഴയിലേത്. ഏപ്രിൽ 27 തിരുവനന്തപുരത്ത് കോളറ ബാധിച്ച് 63 കാരൻ മരിച്ചിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News