'ക്രൈസ്തവരെ മയക്കുമരുന്ന് വ്യാപാരികളെന്ന് ആക്ഷേപിച്ചു'; മണിപ്പൂരിൽ ബി.ജെ.പി ചതിച്ചെന്ന് ദീപിക പത്രം

മലനിരരകൾ നിയമവിരുദ്ധമായി സർവേ നടത്തി കുക്കികളെ കുടിയൊഴിപ്പിക്കുകയും കലാപത്തിന് പദ്ധതിയിടുകയും ചെയ്‌തെന്നും ലേഖനം പറയുന്നു

Update: 2023-05-13 12:48 GMT
Advertising

കൊച്ചി: ക്രൈസ്തവരായ കുക്കികൾ അധിവസിക്കുന്ന മലമുകളിലേക്ക് മന്ത്രിസഭയെ എത്തിക്കുമെന്ന് 2017 ൽ വാഗ്ദാനം ചെയ്ത ബി.ജെ.പി മുഖ്യമന്ത്രി ബിരേൻസിങ്ങ് ചതി നടത്തിയെന്ന് ദീപികയിൽ ലേഖനം.

'2017 ൽ ഗിരിനിരവാസികളെ ബി.ജെ.പി കയ്യിലെടുത്തത് 'മലമുകളിലേക്ക് മന്ത്രിസഭ' എന്ന മുദ്രാവാക്യം മുഴക്കിയാണ്. എന്നാൽ 2022 ലും ബി.ജെ.പി അധികാരം നേടിയതോടെ ബിരേൻസിങ് ആളാകെ മാറി. ക്രൈസ്തവരായ കുക്കികളെ മയക്കുമരുന്ന് കൃഷിക്കാരെന്നും വ്യാപാരികളെന്നും ആക്ഷേപിച്ചു. കഴിഞ്ഞ ക്രിസ്മസിന് ക്ഷണിക്കാൻ ചെന്ന കാത്തലിക് ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോണിനെയും സംഘത്തെയും നിങ്ങൾ മയക്കുമരുന്ന് വ്യാപാരികളും കൃഷിക്കാരുമാണെന്ന് മുഖ്യമന്ത്രി ആക്ഷേപിച്ചു, അത് ശരിയല്ലെന്ന് പറയാൻ ആർച്ച് ബിഷപ്പ് ശ്രമിച്ചിട്ടും അത് ശ്രവിക്കാൻ തയ്യാറായില്ല'.

മലനിരരകൾ നിയമവിരുദ്ധമായി സർവേ നടത്തി കുക്കികളെ കുടിയൊഴിപ്പിക്കുകയും കലാപത്തിന് പദ്ധതിയിടുകയും ചെയ്‌തെന്നും ലേഖനം പറയുന്നു. ബിരേൻസിങ്ങിന് കേന്ദ്രത്തിലെ ഒരു നേതാവിന്റെ പിന്തുണയുണ്ട്. കുക്കികൾക്ക് പിന്നിൽ ക്രൈസ്തവ സഭയാണെന്നും അവരെ തകർക്കണമെന്നുമുള്ള പ്രചാരണം തുടരുകയാണെന്നും റൂബെൻ കിക്കോൺ എഴുതിയ ലേഖനം പറയുന്നുണ്ട്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News