സിനിമ കോൺക്ലേവ്; രണ്ടുമാസത്തിനുള്ളിൽ സിനിമ-സീരിയൽ നയം രൂപീകരിക്കാൻ സർക്കാർ

ഷൂട്ടിംഗ് സെറ്റുകളിൽ സ്ത്രീ സുരക്ഷയ്ക്ക് ഊന്നൽ നൽകുന്ന നിയമനിർമാണത്തിനാണ് സർക്കാർ ആലോചിക്കുന്നത്

Update: 2025-08-04 01:10 GMT

തിരുവനന്തപുരം: രണ്ടുദിവസം നടന്ന സിനിമ കോൺ ക്ലേവിന്റെ അടിസ്ഥാനത്തിൽ രണ്ടുമാസത്തിനുള്ളിൽ സിനിമ -സീരിയൽ നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ. ഷൂട്ടിംഗ് സെറ്റുകളിൽ സ്ത്രീ സുരക്ഷയ്ക്ക് ഊന്നൽ നൽകുന്ന നിയമനിർമാണത്തിനാണ് സർക്കാർ ആലോചിക്കുന്നത്. ഫിലിം റിവ്യൂ അടക്കമുള്ള വിഷയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിനിമ നയരൂപീകരണം സംസ്ഥാന സർക്കാരിൻറെ ചർച്ചയിലേക്ക് വന്നത്. സിനിമ - സീരിയൽ മേഖലയുമായി ബന്ധപ്പെട്ട പരമാവധി ആൾക്കാരെ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ രണ്ട് ദിവസം തലസ്ഥാനത്ത് കോൺക്ലേവ് നടന്നത്. രണ്ടുദിവസം ഉയർന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സിനിമാ-സീരിയൽ നയം രൂപീകരിക്കാനാണ് സർക്കാരിൻറെ തീരുമാനം.

Advertising
Advertising

നിയമനിർമ്മാണം ആവശ്യമാണെങ്കിൽ അടുത്ത നിയമസഭാ സമ്മേളനത്തോടെ അതും കൊണ്ടുവരാൻ ആലോചനയുണ്ട്. നിയമം പാസാക്കും മുമ്പ് പൊതുജന അഭിപ്രായം ഇക്കാര്യത്തിൽ സർക്കാർ തേടും. രണ്ടുദിവസം നീണ്ടുനിന്ന കോൺക്ലേവിൽ ഉയർന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ,ലിംഗ നീതിയായിരുന്നു. അതുറപ്പാക്കുന്നതായിരിക്കും പുതിയ സിനിമ നയവും, നിയമനിർമ്മാണവും.

സിനിമ ഇറങ്ങി മണിക്കൂറുകൾക്കകം നടക്കുന്ന റിവ്യൂ ബോംബിംഗിനെതിരെ പുതിയ നയത്തിൽ നടപടി നിർദ്ദേശം ഉണ്ടാകും. കോൺക്ലേവിൽ ഉയർന്നു വന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ വീണ്ടും സിനിമാ മേഖലകളുമായി ബന്ധപ്പെട്ടവരുമായി സർക്കാർ കൂടിയാലോചനകൾ നടത്തും. അതിനുശേഷം ആയിരിക്കും കരട് തയ്യാറാക്കുക.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News