'വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷ'; സിറ്റി പൊലീസ് കമ്മീഷണർ

വിജയ് ബാബു ഇരുപത്തിനാലാം തീയതി തന്നെ ഡൽഹിയിലേക്ക് കടന്നു

Update: 2022-04-29 06:24 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു.നടന് മുൻപിൽ മറ്റ് വഴികൾ ഇല്ലെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. വിജയ് ബാബുവിന്റെ യാത്രാവിവരങ്ങൾ വിവരങ്ങൾ പൊലീസിന്‍റെ കൈവശമുണ്ട്. ഇയാൾക്കെതിരെ സി.സി.ടി.വി ദൃശ്യങ്ങളും ശബ്ദരേഖകളുമുണ്ട്. ബംഗളൂര്‍ വഴിയാണ് ഇയാൾ ദുബൈയിലേക്ക് കടന്നത്.അദ്ദേഹം  ഇരുപത്തി നാലാം തീയതി തന്നെ ഡൽഹിയിലേക്ക് കടന്നിരുന്നു.  പരാതിയിൽ പറയുന്ന കാര്യങ്ങൾക്ക് കൂടുതൽ തെളിവുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും നാഗരാജു പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News